ദേശീയപാത പാപ്പിനിശ്ശേരി വളപട്ടണം താഴെചൊവ്വ ഭാഗത്ത് റീ ടാറിങ് നടത്തണം; മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
കണ്ണൂർ : വളപട്ടണം മുതല്‍ താഴെചൊവ്വ വരെയുള്ള ദേശീയപാത റീ ടാറിങ് നടത്തണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി. കലക്ടറേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ കെ.വി സുമേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. മഴ പെയ്തു പൊട്ടിപൊളിഞ്ഞ റോഡില്‍ ചെറിയ രീതിയിലുള്ള അറ്റകുറ്റപ്പണിക ളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗതാഗത കുരുക്കിന് കാരണമാകുന്നു ണ്ട്. അറ്റകുറ്റപ്പണി ഒഴിവാക്കി റീ ടാറിങ് നടത്തണമെന്ന് ദേശീയപാത അതോറിറ്റി യോടും കരാര്‍ കമ്പനിയോടും മന്ത്രി ആവശ്യപ്പെട്ടു. പാപ്പിനിശ്ശേരി ചുങ്കം മുതൽ പുതിയതെരു വരെ റോഡ് പൊട്ടിപൊളി ഞ്ഞ് വളരെയധികം മോശമായിരിക്കയാ ണെന്നും പൂർണ്ണമായി റീ ടാറിംഗ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കെ.വി സുമേഷ് എം.എൽ.എ മന്ത്രിക്കും ജില്ലാ കളക്ടർക്കും കത്ത് നൽകിയതിൻ്റെ ഭാഗമാണ് യോഗം വിളിച്ചു ചേർത്തത്.
റോഡ് നിലവില്‍ വളരെ മോശമായ അവസ്ഥയിലാണുള്ളതെന്നും നവംബറോടെ പ്രവൃത്തി പൂര്‍ത്തിയാക്കണ മെന്നും കെ.വി സുമേഷ് എംഎല്‍എ ആവശ്യപ്പെട്ടു. ഒമ്പത് വര്‍ഷമായി റോഡ് ടാര്‍ ചെയ്തിട്ട്. അറ്റകുറ്റപണി മാത്രം ചെയ്യുന്നത് തുടര്‍ച്ചയായ ഗതാഗത തടസ്സത്തിന് കാരണമെന്നും എംഎല്‍എ ചൂണ്ടിക്കാട്ടി. ഓവുചാല്‍ പ്രശ്നം ഉള്ളതിനാല്‍ അടുത്ത മണ്‍സൂണില്‍ റോഡ് തകര്‍ച്ചക്ക് സാധ്യത ഉണ്ടെന്നും റീ ടാറിങ്ങിന് അനുമതി നല്‍കണമെന്നും കരാര്‍കമ്പനി യോഗത്തെ അറിയിച്ചു. റോഡിന്റെ അറ്റകുറ്റപ്പണി പിഡബ്ല്യൂഡി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേശീയപാത അതോറിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീന, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് എ സ് ഇ.ടി ബിനു, എന്‍എച്ച്എഐ കണ്ണൂര്‍ എസ് ഇ ഹര്കജിത് മീണ, നാഷണല്‍ ഹൈവേ ലൈസണ്‍ ഓഫീസര്‍ കെ.വി അബ്ദുള്ള, വിശ്വസമുദ്ര പ്രതിനിധി ശ്യാം ലാല്‍, പിഡബ്ല്യൂഡി എന്‍ എച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ ലീല, എം രാജശേഖര്‍ എം എന്നിവര്‍ പങ്കെടുത്തു.