ഏച്ചൂർ കമാൽ പീടികക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ച ബി.ബീനയ്ക്ക് വിട നൽകി നാട്
മുണ്ടേരി : കഴിഞ്ഞദിവസം ഏച്ചൂർ കമാൽ പീടികക്ക് സമീപം നടന്ന വാഹനാപകടത്തിൽ മരിച്ച മുണ്ടേരി വനിത സഹകരണ സംഘത്തിലെ കലക്ഷൻ ഏജൻ്റും കെ സി ഇ എഫ് അംഗവുമായ ബി.ബീനയ്ക്ക് വിട നൽകി നാട്. പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ നിരവധി പേരാണ് അന്തിമോപചാരമർപ്പിച്ചത്
പൊതുദർശനത്തിനായി മുണ്ടേരി വനിതാസഹകരണ സംഘം പരിസരത്ത് വെച്ചപ്പോൾ സഹപ്രവർത്തകരും, സമൂഹത്തിൻ്റെ നാനാതുറകളിലും പെട്ട നൂറ് കണക്കിന് പേർ അന്ത്യോപചാരം അർപ്പിച്ചു. തുടർന്ന് ഏച്ചൂർ കട്ട് & ടവറിന് സമീപത്തുള്ള തറവാട്ടുവീട്ടിലും, പിന്നീട് വാരത്തുള്ള സ്വവസതിയിലും പൊതുദർശനത്തിന് വെച്ച ശേഷം പയ്യാമ്പലത്ത് സാംസ്കാരിച്ചു.DCC പ്രസി: മാർട്ടിൻ ജോർജ് മുൻ മേയർ ടി.ഒ.മോഹനൻ, സഹകരണ സംഘം അസി:റജിസ്ട്രാർ സി.പി. അഷറഫ് , ബ്ലോക്ക് പഞ്ചായത്ത് പ്രസി: പി.കെ. പ്രമീള,മുണ്ടേരി പഞ്ചായത്ത് പ്രസി: എ അനിഷ ,വൈസ് പ്രസി: എ. പങ്കജാക്ഷൻ, വാർഡ് മെമ്പർ ടി.രവീന്ദ്രൻ, മുണ്ടേരി ഗംഗാധരൻ, പി.ശ്രീധരൻ (CPIM) പി. രാമകൃഷ്ണൻ (CPi) കട്ടേരി നാരായണൻ, വനിതാ സൊസൈറ്റി പ്രസി: കെ.കെ. തുളസിഭായി തുടങ്ങിയവരും അന്തിമോപചാരമർപ്പിച്ചു. പരേതനായ ബാവുക്കൻ പത്മനാഭൻ്റെ മകളാണ് ബീന അമ്മ : രോഹിണി, ഭർത്താവ് പ്രതിപൻ