ഏച്ചൂർ നളന്ദ കോളേജ് കലോത്സവത്തിന് കോളേജ് ഓഡിറ്റോറിയത്തിൽ തുടക്കമായി
ഏച്ചൂർ : ഏച്ചൂർ നളന്ദ കോളേജ് കലോത്സവത്തിന് കോളേജ് ഓഡിറ്റോറിയത്തിൽ തുടക്കമായി. പാരലൽ കോളേജ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ പി. ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു. കലോത്സവകൺവീനർ സി.പി. രത്നകുമാർ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്ലാവില പുരസ്കാര ജേതാവ് മനോജ് പട്ടാന്നൂരിനെ കെ.പ്രകാശൻ മാസ്റ്റർ ഉപഹാരം നൽകി ആദരിച്ചു. സ്റ്റുഡൻ്റ് ജോയിൻ കൺവ്ണർ ടി.കെ.ഗോപിക, സ്റ്റുഡൻ്റ് കൺവീനർ സി.വിഷ്ണു, കെ.പ്രകാശൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.