ധർമ്മശാല ഡിലൈറ്റ് ഹോട്ടൽ ഉടമ വിവേക് കോക്കാടൻ അന്തരിച്ചു
ധർമ്മശാല : ധർമ്മശാല ഡിലൈറ്റ് ഹോട്ടൽ ഉടമ വിവേക് കോക്കാടൻ അന്തരിച്ചു. വ്യാപാരി വ്യവസായി സമിതി ധർമ്മശാല യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. ധർമ്മശാലയിൽ പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമിതി ജില്ലാ ഏരിയാതല നേതാക്കളും സാമൂഹ്യ രാഷ്ട്രീയ സംസ്കാരിക രംഗത്തെ പ്രമുഖരും അടക്കം നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.തുടർന്ന് പറശ്ശിനിക്കടവ് പൊതുശ്മശാനത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിൻ്റെ മരണത്തെ തുടർന്ന് ധർമ്മശാലയിൽ വ്യാപാരികൾ കടകളടച്ച് ഹർത്താൽ ആചരിച്ചു. പരേതനായ കോക്കാടൻ ദാമോദരൻ – ഗൗരി ദമ്പതികളുടെ മകനാണ്. വിജുല. ഭാര്യ റിജ. മക്കൾ ഋതിക, നവനീകേത്