കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകനു പരിക്ക്; വീഴ്ചയില്‍ ദേഹം മുഴുവന്‍ ചതവ് സംഭവിച്ചു
കണ്ണൂർ : കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകനു പരിക്ക്. തിരുമേനി സ്വദേശിയായ ഇടത്തുണ്ടി മേപ്രത്ത് അബ്രഹാമിനാണ് പരിക്കേറ്റത്. ചക്ക പറിച്ചത് എടുക്കുന്നതിനിടെ കാട്ടുപന്നി പാഞ്ഞ് വന്ന് പുഴയിലേക്ക് അബ്രഹാമിനെ തട്ടിയിടുകയായിരുന്നു. വീഴ്ചയില്‍ ദേഹം മുഴുവന്‍ ചതവ് സംഭവിച്ചു. തട്ടിവീഴ്ത്തിയ തിനുശേഷവും പന്നി ഭയങ്കരമായ ശബ്ദമുണ്ടാക്കി നില്‍ക്കുകയായിരുന്നു. കൂടെയുണ്ടായി രുന്ന ബന്ധു വന്നാണ് രക്ഷിച്ചത്. മലയോരത്ത് പന്നികള്‍ വ്യാപകമായിട്ടും ഇവയെ നശിപ്പിക്കാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് നാട്ടുകാർക്ക് പരാതി. കൃഷി നശിപ്പിക്കുന്ന തോടൊപ്പം ആളുകളെ ആക്രമിക്കാനും തുടങ്ങിയതോടെ കര്‍ഷകര്‍ പരിഭ്രാന്തിയിലാണ്.