കേരള കൺസ്ട്രക്ഷൻ ഏൻ്റ് മണൽ തൊഴിലാളി യൂണിയൻ എച്ച് എം എസ് ജില്ലാ സമ്മേളനം നടന്നു
കണ്ണൂർ : കേരള കൺസ്ട്രക്ഷൻ ഏൻ്റ് മണൽ തൊഴിലാളി യൂണിയൻ എച്ച് എം എസ് ജില്ലാ സമ്മേളനം കണ്ണൂർ ഇ പി സ്മാരക മന്ദിരത്തിൽ നടന്നു. സംസ്ഥാന പ്രസിഡൻറ് കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു.സി എം പി സംസ്ഥാന സെക്രട്ടറി സി എ അജീർ മുഖ്യപ്രഭാഷണം നടത്തി. നിർമ്മാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനവ് തടയണമെന്നും നിർമ്മാണ തൊഴിലാളികളുടെ പെൻഷൻ കുടിശിക വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡൻറ് കാരിച്ചി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു എം കെ കുഞ്ഞിക്കണ്ണൻ, മാണിക്കര ഗോവിന്ദൻ, എൻ സി സുമോദ് , കാഞ്ചന മാച്ചേരി, സുധീഷ് കടന്നപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.