
വനം മന്ത്രി എ കെ ശശീന്ദ്രന് എതിരെ കരിങ്കൊടി പ്രതിഷേധം നടത്തി യൂത്ത് കോൺഗ്രസ്
കണ്ണൂർ : വനംമന്ത്രിക്കു നേരെ കരിങ്കൊടി. വന്യ ജീവി അക്രമണത്തിൽ സർക്കാർ നിലപാടിൽ വനം മന്ത്രി എ കെ ശശീന്ദ്രന് എതിരെ യൂത്ത് കോൺഗ്രസ് ആണ് പ്രതിഷേധിച്ചത്. കൂത്ത്പറമ്പ് നിയോജക മണ്ഡലത്തിലെ പാനൂർ മൊകേരിയിൽ വെച്ചാണ് കരിങ്കൊടി പ്രതിഷേധം നടന്നത്. മന്ത്രിയുടെ വാഹനത്തിന് മുന്നിൽ പ്രവർത്തകർ പ്രതിഷേധിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ റോബർട്ട് വെള്ളാം വെള്ളി, നിമിഷ, കെ എസ് യു ജില്ല പ്രസിഡൻ്റ് എം സി അതുൽ, രാഹുൽ ചെറുവാഞ്ചേരി തുടങ്ങിയവർ നേതത്വം നൽകി.