അനധികൃത പാർക്കിംഗ് അനധികൃത കച്ചവടം അവസാനിപ്പിക്കുക; കെ.എസ്.റിയാസ്
തളിപ്പറമ്പ് : തളിപ്പറമ്പ് നഗരം അനുദിനം വികസിച്ചുകൊണ്ടിരിക്കുമ്പോൾ വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും പട്ടണങ്ങളിൽ വരുന്നതിനും പോകുന്നതിനുള്ള സൗകര്യം തീരെ ഇല്ലാതായി.അനധികൃത പാർക്കിങ്ങും അനധികൃത കച്ചവടവും കാരണം ജനങ്ങൾക്ക് കാൽനടയാത്ര ചെയ്യാൻ പോലും സാധ്യമല്ല ഇതിനെതിരെ ശക്തമായ രീതിയിൽ പരിഹാരം കാണുന്നതിനും തളിപ്പറമ്പിൽ ട്രാഫിക് പോലീസ് യൂണിറ്റ് പുനസ്ഥാപിക്കാനും ഉദ്യോഗസ്ഥർ മുൻകൈ എടുക്കണമെന്നും ലൈസൻസ് എടുത്ത് വ്യാപാരം ചെയ്യുന്ന വ്യാപാരികൾക്ക് സ്വതന്ത്രമായും മനസ്സമാധാനത്തോടും വ്യാപാരം ചെയ്യുന്നതിനുള്ള സാഹചര്യം നടപ്പിലാക്കുന്നതിന് അധികൃതർ സാഹചര്യം ഒരുക്കിതരണം എന്നും ഇല്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്നും യൂത്ത് വിംഗ് തളിപറമ്പ യൂണിറ്റ് പുന:സംഘടന യോഗം ഉൽഘാടനം ചെയ്തു സംസാരിക്കുമ്പോൾ ജില്ല യൂത്ത് വിംഗ് പ്രസിഡന്റ് കെ.എസ്.റിയാസ് യോഗത്തിൽ ആവശ്യപ്പെട്ടു.യോഗത്തിൽ യൂത്ത് വിംഗ് തളിപറമ്പ യൂണിറ്റ് പുന:സംഘടിപ്പിച്ചു യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ് ബി. ശിഹാബ് അധ്യക്ഷത വഹിച്ചു മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വി. താജുദ്ദീൻ ട്രഷറർ ടി.ജയരാജ് യൂത്ത് വിങ് കോഡിനേറ്റർ കെ. കെ.നാസർ,വൈസ് പ്രസിഡന്റ് അൽഫ മുസ്തഫ,സിക്രട്ടറി അഷ്റഫ്.സി.ടി,സെക്രട്ടറിയെറ്റ് മെമ്പർമാരായ പി.കെ.നിസാർ, കെപി.ലുക്മാൻ,വാഹിദ് പനാമ,ജില്ല എക്സിക്യൂട്ടീവ് കെ.പി. പി .ജമാൽ,യൂത്ത് വിംഗ് ജില്ല സെക്രട്ടറി കെ.ഷമീർ എന്നിവർ സംസാരിച്ചു. തളിപറമ്പ യൂത്ത് വിംഗ് 2025-27 ഭാരവാഹികൾ ആയി ബി.ശിഹാബ് (പ്രസിഡണ്ട്), അഷ്റഫ്.കെ (ജനറൽ സെക്രട്ടറി), അഷ്കർ.കെ.എസ് (ട്രെഷറർ)എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിന് സെക്രട്ടറി ജാബിർ jh സ്വാഗതവും ട്രെഷറർ മുനീർ best നന്ദിയും പറഞ്ഞു