ചെറുകുന്ന് കൊവ്വപ്പുറം ഇട്ടമ്മൽ അംഗൻവാടി പാലത്തിന്റെ ഉദ്ഘാടനം എം വിജിൻ എം എൽ എ നിർവ്വഹിച്ചു
കണ്ണൂർ : ചെറുകുന്ന് പഞ്ചായത്തിലെ കൊവ്വപ്പുറം – ഇട്ടമ്മൽ അംഗൻവാടി പാലത്തിന്റെ ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവ്വഹിച്ചു ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി നിഷ ലഹ് fപഴയ നടപാലം പൊളിച്ച് മാറ്റി വാഹനങ്ങൾക്ക് സുഗമമായി പോകാൻ സാധിക്കുന്നനിലയിലാണ് 5.70 മീറ്റര്‍നീളത്തിലും 5.30 മീറ്റര്‍ വീതിയിലും പുതിയ പാലം നിർമ്മിച്ചത്. ഇതിനായി എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 10 ലക്ഷം രൂപയാണ് അനുവദിച്ചത് നേരത്തെ ചെറിയൊരു നടപ്പാലം മാത്രമാണ് ഉണ്ടായത് ഇതിലൂടെ ഇരുചക്ര വാഹനങ്ങൾ പോലും കടന്നു പോയത് വളരെ ദുഷ്കരമായാണ് പുതിയപാലം യാഥാർത്ഥ്യമായതോടെ ഈ പ്രദേശങ്ങളിലുള്ള നാല്പതോളം കുടുംബങ്ങൾക്കും സമീപത്തു തന്നെയുള്ള സ്കൂളിലേക്കും അംഗൻവാടിയിലേക്കും പോകുന്ന കുട്ടികൾക്കും ഇത് വഴിയുള്ള യാത്ര ഏറെ ഗുണകരമാവും പാലം യാഥാർഥ്യമായ സന്തോഷത്തിലാണ് നാട്ടുകാർ. ചടങ്ങിൽ ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി വി സജീവൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രേഷ്മ പരാഗൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി എച്ച് പ്രദീപ് കുമാർ, കെ മോഹനൻ, ഒ വി പവിത്രൻ എന്നിവർ സംസാരിച്ചു പഞ്ചായത്ത് അംഗങ്ങളായ കെ വി അജേഷ് സ്വാഗതവും പി എൽ ബേബി നന്ദിയും പറഞ്ഞു.