വാഹന അപകടത്തിൽ മാരകമായ പരിക്ക്പറ്റിയ ആരോമൽ ചികിത്സാ സഹായ നിധി
തളിപറമ്പ : മെയ് 26ന് പറപ്പൂലിൽ വച്ചുണ്ടായ വാഹന അപകടത്തിൽ മാരകമായ പരിക്ക്പറ്റിയ കീഴാറ്റൂരിലെ ആരോമൽ എന്നാ യുവാവിന് 3 ശസ്ത്രക്രിയകൾ നടത്തേണ്ടതായി വന്നിട്ടുണ്ട്. ഇപ്പോൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സായിലാണ്. ഭാരിച്ച ചികിത്സാ ചെലവുകൾ ഉള്ളതിനാൽ ജനങ്ങളുടെ അകമഴിഞ്ഞ സഹായം ലഭ്യമായാൽ ചികിത്സാ ചെലവിന് സഹായകരവും കുടുംബത്തിന് ആശ്വാസം പകരാനുമാകും. ആരോമലിന് ചികിത്സാ സഹായം ലഭ്യമാക്കുന്നതിനുവേണ്ടി വാർഡ് കൗൺസിലർ പി.വത്സല ചെയർപേ ഴ്സണും പി.വി.ശശിധരൻ കൺവീനറുമായി നാട്ടുകാരുടെ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. സുമനസ്സുകളുടെ സഹായസഹകരണങ്ങൾ കമ്മിറ്റിക്ക് നേരിട്ടോ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ തളിപ്പറമ്പ് ബ്രാഞ്ചിൽ ആരംഭിച്ചിട്ടുള്ള SB അക്കൗണ്ടുകൾ വഴിയോ നൽകി സഹായിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.