തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ, വ്യാപാരോത്സവ് 2023; സമ്മാനർഹർക്കുള്ള പരിപാടി നാളെ വൈകിട്ട് 5 മണിക്ക്
തളിപ്പറമ്പ : തളിപ്പറമ്പ മെർച്ചന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023 ഒക്ടോബർ 5 മുതൽ നടത്തി വന്ന തളിപ്പറമ്പ ഷോപ്പിംഗ് ഫെസ്റ്റിവൽ, വ്യാപാരോത്സവ് 2023 പര്യവസാനം നടത്തുകയും കഴിഞ്ഞ മാസം വിപുലമായ രീതിയിൽ തളിപ്പറമ്പിൽ വെച്ചു നറുക്കെടുകയും ചെയ്തിരുന്നു. സമ്മാനർഹർക്കുള്ള സമ്മാനധാന പരിപാടി നാളെ വൈകിട്ട് 5 മണി മുതൽ തളിപ്പറമ്പ Horizon ഇന്റർനാഷണൽ ഹോട്ടൽ ഓഡിറ്റോറിയം ഹാളിൽ വെച്ചു നടത്തുമെന്ന് സംഘടക്കാർ അറിയിച്ചു. എം. പി. ഹസ്സൻ, കെ മിൻഹാജ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പരിപാടിയുടെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ദേവസി ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ മുൻസിപ്പൽ ചെയർ പേർസൺ മുർഷിദ കോങ്ങായി, DYSP പ്രമോദ് തുടങ്ങിയ സാമൂഹിക സംസാരിക വ്യാപാര മേഖലയിൽ ഉള്ള നേതാക്കന്മാർ പങ്കെടുക്കും. അന്നേ ദിവസം പങ്കെടുക്കുന്ന മെമ്പര്‍മാര്‍ക്കും അത് പോലെ പങ്കെടുകുന്ന പൊതുജനങ്ങൾക്കും ഇസ്ക്കാൻ ജ്വലറി സ്പോൺസർ ചെയ്യുന്ന 2 പേർക്കുള്ള സ്വർണ നാണയം കൂടാതെ 25 പേർക്കുള്ള സമ്മാനങ്ങളും നൽകുന്നതാണ്. അന്ന് നടക്കുന്ന പരിപാടിയിൽ ഒരു കല വിരുന്ന് കൂടെ നടക്കുന്നുണ്ട് ഈ ഒരു പരിപാടിയിലേക് പൊതുജനങ്ങൾ അടക്കം സൗജന്യം ആയിട്ട് ആണ് പ്രവേശനം. ഈ ഒരു പരിപാടികളുടെകൂടെ തന്നെ മെയിൻ സ്പോൺസർമാർ, കൂടുതൽ കൂപ്പണ്‍ എടുത്ത വ്യാപരികൾ അത് പോലെ നല്ല രീതിയിൽ സഹകരിച്ച വ്യാപരി സുഹൃത്തുക്കൾ പ്രവർത്തകർ ഇവരെ ആദരിക്കുന്ന ഒരു ചടങ്ങു കൂടിയും ഇതോടൊപ്പം നടത്തും.