രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ രാജിവെച്ചൊഴിയണമെന്നു ബിജെപി കണ്ണൂർ നോർത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ
കണ്ണൂർ : ആരോപണ വിധേയനായ പാലക്കാട് എം എൽ എ യും യൂത്തു കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ രാഹുൽ മാങ്കൂട്ടത്തിൽ ജന പ്രതിനിധി സ്ഥാനം രാജിവെച്ചൊഴിയണമെന്നു ബിജെപി കണ്ണൂർ നോർത് ജില്ലാ പ്രസിഡന്റ് കെ കെ വിനോദ് കുമാർ ആവശ്യപ്പെട്ടു. സ്ത്രീ പീഡനത്തിൽ ആദ്യമായല്ല കോൺഗ്രസ്സ് നേതാക്കൾ ആരോപണ വിധേയരാകുന്നത് ഒരുകാലത്തു കെ പി സി സി ആസ്ഥാനത്തു പോകാൻ സ്ത്രീകൾ ഭയന്നിരുന്നെന്നു കോൺഗ്രസ് മുൻ നേതാക്കൾ തന്നെ പറയാറുണ്ടായിരുന്നു ഇപ്പോൾ നടന്നുകൊണ്ടു പീഡനം നടത്തുകയാണ് അവരുടെ യുവ നേതാവ്. അയാളുടെ പീഡനത്തിനിരയായവരിൽ ചിലർ ഇപ്പോൾ തുറന്നുപറച്ചിൽ തുടങ്ങിയിരിക്കുകയാണ് ഗർഭച്ഛിദ്രത്തിന്റെ ഉസ്താദായി രാഹുൽ മാങ്കൂട്ടത്തിൽ മാറുകയാണ് എത്ര കോൺഗ്രസ്സ് പ്രവർത്തകമാർ ഇങ്ങനെ ഗർഭച്ഛിദ്രത്തിന് ഇരയായിട്ടുണ്ടെന്നു തെളിയാനിരിക്കുന്നെ ഉള്ളൂ ഇയാൾ ഒരു നേതാവ് മാത്രമല്ല നിലവിൽ ജനപ്രതിനിധിയായ എമ്മെല്ലേ ആണ് രാഹുൽ മാങ്കൂട്ടത്തിലിന് ഒത്താശചെയ്തുകൊടുക്കുന്നതിൽ ൽ ഷാഫി പറമ്പിലിന്റെ പങ്ക് പാർട്ടി അന്വേഷണ വിധേയമാക്കണം കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഈ പ്രശ്നത്തിൽ പ്രതികരിക്കാത്ത തെന്തെന്നും അദ്ദേഹം ചോദിച്ചു കണ്ണൂരിൽ യുവമോർച്ചയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു ആദ്ദേഹം. ഹേമന്ത് മാവിലക്കണ്ടി അധ്യക്ഷത വഹിച്ചു കെ വി അർജ്ജുൻ സ്വാഗതം പറഞ്ഞു താളിക്കാവ് നിന്നും ആരംഭിച്ച പ്രകടനം പഴയബസ്റ്റാണ്ട് പരിസരത്തു സമാപിച്ചു അർജ്ജുൻ മാവിലക്കണ്ടി ബിനിൽ കണ്ണൂർ, കളത്തിൽ രതീശൻ, ജിജു വിജയ, കെ മഹേഷ്, കെ ശ്രീശൻ തുടങ്ങിയവർ നേതൃത്വം നൽകി പ്രവർത്തകർ രാഹുൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചു