തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 27 കുപ്പി പുതുചേരി മദ്യം കണ്ടെടുത്തു
തളിപ്പറമ്പ : ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ അഷ്റഫ്. മലപ്പട്ടവും പാർട്ടിയും തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വെള്ളാരം പാറ ബൂസ്വിറിയ ഗാർഡൻ എന്ന സ്ഥലത്തു വച്ച് ഉടമസ്തനില്ലാത്ത നലയിൽ സൂക്ഷിച്ച 27 കുപ്പി പുതുചേരി മദ്യം കണ്ടെടുത്ത് കേസെടുത്തു. ഓണം വിപണി ലക്ഷ്യമാക്കി സൂക്ഷിച്ചു വെക്കാൻ കൊണ്ടുവരുമ്പോൾ എക്സൈസ് കാരെ കണ്ടു ഉപേക്ഷിച്ചതാ കാൻ സാധ്യത യെന്നും പ്രതിയെ കുറിച് വ്യക്തമായ സൂചന ലഭിച്ചതായും എക്സൈസ് സംഘം പറഞ്ഞു. പാർട്ടിയിൽ ഗ്രേഡ് പ്രിവന്റ്റീവ് ഓഫീസർമാരായ നികേഷ്, ഫെമിൻ, വനിത സിവിൽ എക്സൈസ് ഓഫീസർ സുജിത എൻ എന്നിവരും ഉണ്ടായിരുന്നു