
നീറ്റ് പരീക്ഷാ ക്രമക്കേട്; കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയ എസ് എഫ് ഐ നേതാക്കൾക്കെതിരെ കേസ്
കണ്ണൂർ : എസ് എഫ് ഐ നേതാക്കൾക്കെതിരെ കേസ്. നീറ്റ് പരീക്ഷാ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതിനാണ് കേസ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രൻ, ജില്ലാ സെക്രട്ടറി പി എസ് സഞ്ജീവ്, പ്രസിഡണ്ട് വിഷ്ണുപ്രസാദ്, അശ്വിൻഘോഷ്, കെ വി അഭിറാം, തുടങ്ങി 20 പേർക്കെതിരെയാണ് കേസ് അന്യായമായ സംഘം ചേരൽ, സംഘർഷമുണ്ടാക്കൽ, പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളിലാണ് കണ്ണൂർ ടൗൺ പോലീസ് കേസെടുത്തത്.