സൂര്യ കണ്ണപുരം എന്ന സംഘടന പതിനേഴാം തവണയും അഖില കേരള പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കുന്നു
കണ്ണൂർ : കലാസാംസ്കാരിക പ്രവർത്തനത്തിൽ 32 വർഷങ്ങൾ തികയ്ക്കുന്ന സൂര്യ കണ്ണപുരം എന്ന സംഘടന പതിനേഴാം തവണയും അഖില കേരള പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 6 മുതൽ 10 വരെ ചെറുകുന്ന് ബോർഡ് സ്കൂളിലാണ് മത്സരം നടക്കുന്നത്. നാടകങ്ങൾക്ക് പ്രോത്സാഹനം നൽകി പുത്തൻ വിഷയ സ്വീകരണത്തിലേക്കും അവതരണ മികവിലേക്കും നാടകങ്ങളെ കൊണ്ടുവരാൻ സൂര്യ കണ്ണപുരത്തിന്റെ ഇടപെടലിലൂടെ ആയിട്ടുണ്ട്. 32 വർഷങ്ങളായി സൂര്യ കണ്ണപുരം എന്ന സംഘടന കലാസംസ്കാരിക പ്രവർത്തനത്തിൽ സജീവ സാന്നിധ്യം അറിയിക്കാൻ തുടങ്ങിയിട്ട്.
പതിനേഴാമത് പ്രൊഫഷണൽ അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിന് ഡിസംബർ 6ന് ചെറുകുന്ന് ബോർഡ് സ്കൂളിലാണ് തുടക്കമാകുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി സംഘാടകർ ചെറുകുന്നിൽ അറിയിച്ചു. തിരുവനന്തപുരം ശ്രീനന്ദനയുടെ യാനം ആണ് ഉദ്ഘാടന വേദിയിൽ എത്തുന്നത്. ശ്രീധന്യയുടെ അപ്പ, കൊച്ചിൻ ചൈത്രധാരയുടെ സ്നേഹമുള്ള യക്ഷി, കോഴിക്കോട് സങ്കീർത്തനയുടെ വെളിച്ചം, വള്ളുവനാട് ബ്രഹ്മയുടെ വാഴ് വേ മായം തുടങ്ങിയ നാടകങ്ങളാണ് അരങ്ങേറുക. മത്സരത്തിലൂടെ മികച്ച നാടകം,നടൻ, നടി, സംവിധാനം, രംഗ സജീകരണം, രചന,ദീപ നിയന്ത്രണം തുടങ്ങിയവയ്ക്ക് പുരസ്കാര ങ്ങൾ നൽകും. വാർത്താസമ്മേ lളനത്തിൽ എൻ ശ്രീധരൻ, ടി കെ ദിവാകരൻ, പി വി ദാമോദരൻ, കെ രവി, സി ലക്ഷ്മണൻ, സി എച്ച് പ്രദീപൻ, വി സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു