വാട്സ്ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ പണം തട്ടിയെടുത്തയാൾ പിടിയിൽ
കണ്ണൂർ : വാട്സ്ആപ്പ് വഴി സിബിഐ ചമഞ്ഞ് ഭീഷണിപ്പെടുത്തി കണ്ണൂര്‍ സ്വദേശിനിയുടെ 1,65,83,200/- രൂപ തട്ടിയെടുത്തയാൾ പിടിയിൽ. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഹമ്മദ് മുദ്ദ്ഷർ ഖാനെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയെ ആദ്യം ക്രെഡിറ്റ് കാര്‍ഡ് ഹെഡ് ആണെന്ന് പറഞ്ഞു വിളിച്ച് പരാതിക്കാരിയുടെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡില്‍ ഡ്യൂ ഉണ്ടെന്ന് വിശ്വസിപ്പിക്കുകയും തുടര്‍ന്ന് പരാതിക്കാരിയെ വാട്സ്ആപ്പ് വഴി സിബിഐ യില്‍ നിന്നാണെന്ന് പറഞ്ഞു വിളിക്കുകയും പറ്റിക്കുകയുമായിരുന്നു. കണ്ണൂര്‍ സിറ്റി സൈബര്‍ പോലീസ് ഗുജറാത്തിലെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.