എല്ലാ വർഷവും മഴക്കാലത്ത് ദുരിതത്തിൽ മുങ്ങി ഒരു പ്രദേശം
കണ്ണൂർ : എല്ലാ വർഷവും മഴക്കാലത്ത് ദുരിതത്തിൽ മുങ്ങി ഒരു പ്രദേശം. തകർത്തു പെയ്യുന്ന കാലവർഷം കണ്ണൂർ ചാലാട് പടന്നപ്പാലം, മഞ്ചപ്പാലം ദേശവാസികളെ എന്നും ദുരിതത്തിലാക്കുന്നു. ഇവിടെ കാലവർഷത്തിൽ വീടുകളിൽ വെള്ളം കയറുക പതിവാണ്. ഇത്തവണയും അത് ആവർത്തിക്കുകയാണ്. വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് ആയതിനാൽ പല വീട്ടുകാർക്കും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പലരും ബന്ധുവീടുകളിലേക്ക് മാറി .ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.