ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം വീടിനോട് ചേർന്ന് നിൽക്കുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു
മുണ്ടേരി : ഏച്ചൂർ കമാൽ പീടിക വീനസ് ക്ലബ്ബിന് സമീപം തെയ്യത്താൻകണ്ടി ഗിരിജാ രതീശൻ്റെ വീടിനോട് ചേർന്ന് നിൽക്കുന്ന കിണർ ഇടിഞ്ഞുതാഴ്ന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ഒരു വർഷം മുന്നേ കിണർ ആൾമറ കെട്ടി പുതുക്കിപണിതിരുന്നു. രാവിലെ അടുക്കളയിൽ ജോലി ചെയ്യുന്ന സമയം ശംബ്ദം കേട്ട് നോക്കുമ്പോഴാണ് കിണർ ഇടിഞ്ഞ് താഴ്ന തെന്നും 2 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്ന തായും ഗിരിജ പറഞ്ഞു.വാർഡ് മെമ്പർ ടി.രവീന്ദ്രൻ സ്ഥലം സന്ദർശിച്ചു. വില്ലേജ് ഓഫീസിൽ വിവരം അറിയിച്ചു.