പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : സമയോചിതമായി ജീവൻ രക്ഷാപ്രവർത്തനം നടത്തിയ പാപ്പിനിശ്ശേരി CHC നഴ്സിംഗ് ഓഫിസർ ആയ ബിന്ദു സെബാസ്റ്റ്യൻ, എക്സ്റേ ടെക്നിഷൻ വി ആർ മനോഹരൻ, MVR ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥി അശ്വിൻ ടി എന്നിവർക്ക് പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷ ടീച്ചർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ വി സുശീല അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ പ്രദീപ് കുമാർ,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കെ പ്രമോദ്, മെഡിക്കൽ ഓഫിസർ ഡോ. അനീഷ് ബാബു, എം വി ആർ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പാൾ ഡോ. സംഗീത് തുടങ്ങിയവർ സംസാരിച്ചു.