ബസ് തൊഴിലാളി കൂട്ടായ്മ സ്വരൂപിച്ച ചികിത്സ സഹായധനം ശ്രീലക്ഷ്മി ചികിത്സ സഹായ കമ്മിറ്റി കൺവീനർ നികേത് നാറാത്തിനു കൈമാറി
കണ്ണൂർ : ഇരുവൃക്കകളും തകരാറിലായി വൃക്ക മാറ്റി വയ്ക്കല്‍ ശാസ്ത്രക്രിയക്കു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മയ്യില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിനി നാറാത്ത് ഓണപറമ്പിലെ ശ്രീലക്ഷ്മിയുടെ തുടര്‍ചികിത്സക്കായി കണ്ണൂര്‍ ആശുപത്രി, കാട്ടാമ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് തൊഴിലാളി കൂട്ടായ്മ സ്വരൂപിച്ച ചികിത്സ സഹായധനം ശ്രീലക്ഷ്മി ചികിത്സ സഹായ കമ്മിറ്റി കൺവീനർ നികേത് നാറാത്തിനു കൈമാറി. അനസ് കണ്ടക്കൈ അധ്യക്ഷത വഹിച്ചു. നിധിൻ നാറാത്ത്, അഷ്റഫ് കുറ്റിയാട്ടൂർ, രഞ്ജിത്ത് നാറാത്ത്, ഷിജിൽ പെരുമാച്ചേരി വിജേഷ് കൊറലായി എന്നിവര്‍ പങ്കെടുത്തു