സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മുല്ലക്കൊടി ബ്രാഞ്ച് പതാകദിനം ആചരിച്ചു
കണ്ണൂർ : സിപിഐഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി മയ്യിൽ ഏരിയാ സമ്മേളനം 2024 നവംബർ 11 ,12 , 13 തീയതികളിൽ മുല്ലക്കൊടിൽ വച്ച് നടക്കുന്നതിന്റെ ഭാഗമായി മുല്ലക്കൊടി ബ്രാഞ്ച് പതാകദിനം ആചരിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ ഉത്തമൻ,ഏരിയ കമ്മിറ്റി അംഗം എ.ബാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി ടി.പി. മനോഹരൻ, കെ. രമേശൻ, പി.പി.ഷൈമ, പി.പ്രീത, പി.വി.സുധീഷ്, കെ. ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു. സ്ത്രീകളും കുട്ടികളും അടക്കം 24 പതാകകൾ ഉയർത്തി.