ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജിന്റെ സിൽവർ ജൂബിലി വാർഷിക സമ്മേളനം 24 മുതൽ 29 വരെ നടക്കും
കണ്ണൂർ : ശംസുൽ ഉലമ മെമ്മോറിയൽ ബുസ്താനുൽ ഉലൂം അറബിക് കോളേജിന്റെ സിൽവർ ജൂബിലി വാർഷിക പ്രഭാഷണവും സനദ് ദാന സമ്മേളനവു 24 മുതൽ 29 വരെ മാണിയൂരിലുള്ള കോളേജ് കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 5 മണിക്ക് സി കെ മുസ്തഫ ഹാജി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാവും.7മണിക്ക് സയ്യിദ് അസ്ലം തങ്ങൾഅൽ മശ്ഹൂർ സമ്മേളനം ഉദ്ഘാടനം ചെയ്യും. 25വൈകുന്നേരം ഹുബ്ബു റസൂൽ സെഷൻ സയ്യിദ് നൗഫൽ അലി ശിഹാബ് തങ്ങളും 26 ന് വൈകുന്നേരം മജ് ലിസുന്നൂർ ആത്മീയ സദസ്സ് അഹ്മദ് ബശീർ ഫൈസി മാണിയൂരും27 ന് വൈകുന്നേരംപ്രഭാഷണ സദസ്സ് സയ്യിദ് ഹമീദല ശിഹാബ് തങ്ങളും, 28ന് വൈകുന്നേരം ദിക്റ് ദുആ മജ് ലിസിൽ മുഹമ്മദ് ശരീഫ്ബാഖവി വേശാലയും ഉൽഘാടനം ചെയ്യും.29 4 മണിക്ക് മാണിയൂർ അഹ്മദ് മുസ്ലിയാർ സ്ഥാനവസ്ത വിതരണം പാണക്കാട് സയ്യിദ് സ്വാദ്യവിശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യുംസയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാനവും സനദ് ദാനപ്രഭാഷണവും ചെയ്യുമെന്ന് സിക്രട്ടറി സി കെ കെ മാണിയൂർ, വർക്കിംഗ് സിക്രട്ടറി മാണിയൂർ അബ്ദുൽ റഹ്മാൻഫൈസി, ജനറൽ മാനേന്ദർ ഇബ്രാഹിം എട വച്ചാൽ എന്നിവർ അറിയിച്ചു