പാപ്പിനിശ്ശേരി കവർച്ചാ കേസ്; കീച്ചേരി കവർച്ചയിലും ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ : കീച്ചേരി കവർച്ചയിലും ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. പാപ്പിനിശ്ശേരി കീച്ചേരിയിലെ പ്രവാസി വ്യവസായി നിയാസിന്റെ വീട്ടിൽ കഴിഞ്ഞ വർഷം നടന്ന കവർച്ചാ കേസിലാണ് മന്ന സ്വദേശി ലിജേഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ കേസിൽ ലിജേഷിനെ കണ്ണൂർ കോടതി തിങ്കളാഴ്ച പോലിസ് കസ്റ്റഡിയിൽ വിട്ടു.4.5 ലക്ഷം രൂപയും 11 പവൻ സ്വർണ്ണവുമാണ് കീച്ചേരിയിൽ നിന്നും കവർന്നത്. വളപട്ടണം ഇൻസ്പെക്ടർ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ്ഐ പി ഉണ്ണികൃഷ്ണനാണ് കേസ് അന്വേഷിക്കുന്നത്