അമീബിക് മസ്തിഷ്ക ജ്വരം; കേന്ദ്ര സംഘം കണ്ണൂർ സന്ദർശിച്ചു
കണ്ണൂർ : സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സംഘം കണ്ണൂർ സന്ദർശിച്ചു. തോട്ടട സ്വദേശിയായ 13 കാരിയും മസ്തിഷ്ക ജ്വരത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള ഡോ കെ രഘു, അനില രാജേന്ദ്രൻ എന്നിവരാണ് കണ്ണൂരിൽ എത്തിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയുഷ് എം നമ്പൂതിരി, ഡെപ്യൂട്ടി ഡിഎംഒ ഡോ. സച്ചിൻ കെ സി എന്നിവരുമായി സംഘം ചർച്ച നടത്തി. മസ്തിഷ്ക ജ്വരം ബാധിച്ചു മരണമടഞ്ഞ കുട്ടിയുടെ തോട്ടടയിലെ വീടും സന്ദർശിച്ചു.