
ഗുരുപൂജ അവാർഡ് ജേതാവായ കണ്ണൂർ ബാലകൃഷ്ണനെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ആദരിച്ചു
കണ്ണൂർ : കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ അവാർഡ് ജേതാവായ കണ്ണൂർ ബാലകൃഷ്ണനെ ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ആദരിച്ചു. ചെട്ടിപീടികനൂപുരം നാട്യഗൃഹത്തിൽ നടന്ന പരിപാടി കേരള ഫോക്ലോർ അക്കാദമി സിക്രട്ടറി എം വി അജയകുമാർ ഉദ്ഘാടനം ചെയ്തു. വി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. രാമദാസ് കതിരൂർ, ശ്രീധരൻ സംഘമിത്ര, മനോരമ ബാലകൃഷ്ണൻ, ഷമീൽ ഇഞ്ചിക്കൽ, നടന കലാരത്നം ശോഭന, രേഖ സജയ്, ഹൈമ ജനാർദ്ദനൻ, നിവ്യ തോട്ടട, കെ.രമ്യ തുടങ്ങിയവർ പ്രസംഗിച്ചു.