കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു
പഴയങ്ങാടി : കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി ഐ ടി യു) പാപ്പിനിശ്ശേരി ഏരിയ കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ചെറുകുന്ന് ലൈബ്രറി ഹാളിൽ സി ഐ ടി യു കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സഹകാരി പുരസ്കാരം നേടിയ എൻ ശ്രീധരനെയും എസ് എസ് എൽ സി പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൺസട്രക്ഷൻ വർക്കേഴ്സ് യൂണിയൻ അംഗങ്ങളുടെ മക്കളെയും ആദരിച്ചു. കെ പി രാജൻ അധ്യക്ഷത വഹിച്ചു. രാമചന്ദ്രൻ കാക്കാടി, പി കെ സത്യൻ, എം കുഞ്ഞമ്പു, പി പി രോഹിണി, പി ബാബു, വിനോദ് എന്നിവർ സംബന്ധിച്ചു.