ജീവിത നാടകം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മാടായിപ്പാറ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
പഴയങ്ങാടി : ജീവിത നാടകം വാട്സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ മാടായിപ്പാറ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശിൽപ്പി സുരേന്ദ്രൻകൂക്കാനം ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തികളെ സമൂഹത്തിനെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. കേരളത്തിലെ വിവിധ ജില്ലകളിലുള്ളവർ കൂട്ടായ്മയിൽ അംഗങ്ങളാണ്. ജൈവ വൈവിധ്യ കേന്ദ്രമാണ് കണ്ണൂർ ജില്ലയിലെ മാടായിപ്പാറ മാടായിപ്പാറയിൽ സാമൂഹ്യ വിരുദ്ധർ വലിച്ചെറിഞ്ഞ മദ്യ കുപ്പികളും മാലിന്യങ്ങളും നീക്കം ചെയ്ത് മാതൃകയാവുകയഖ്ളാണ് ജീവിത നാടകം വാട്സ്ആപ് കൂട്ടായ്മ. മാടായിപ്പാറയിലെ സസ്യ ജന്തു വൈവിധ്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കൂട്ടായ്മ സംഘടിപ്പിച്ചത് . ശില്പി സുരേന്ദ്രൻ കൂക്കാനം, രാജേഷ് തളിയിൽ, ജയൻ പാലങ്ങാടൻ, ഗോപി ആയിരം തെങ്ങ്, മലബാർരമേശ്, അനൂപ് അഞ്ചരക്കണ്ടി, മല്ലക്കര രാമചന്ദ്രൻ, മധു ഇരിണാവ് എന്നിവർ സംബന്ധിച്ച്.