ഇരുവൃക്കകളും തകരാറിലായി തളർന്ന യുവാവിന്റെ ചികിത്സാസഹായത്തിനായി ഒരുനാട് ഒരുമിക്കുന്നു
പാപ്പിനിശ്ശേരി : ഇരുവൃക്കകളും തകരാറിലായി തളർന്ന യുവാവിന്റെ ചികിത്സാസഹായത്തിനായി ഒരുനാട് ഒരുമിക്കുന്നു. പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ടുജെട്ടിക്ക് സമീപത്തെ വി.പി. രാജേഷിന്റെ (42) ചികിത്സാസഹായത്തി നാണ് നാട് ഒരുമിച്ച് ഞായറാഴ്ച സ്നേഹവിരുന്നൊരുക്കി ചികിത്സാ ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നത്. പരേതനായ വടക്കേപ്പുരയിൽ കണ്ണന്റെയും രാധയുടെയും മകനാണ് രാജേഷ്. ബലിയപട്ടം ടൈൽസ് തൊഴിലാളിയായി രുന്നു. രോഗം മൂർച്ഛിച്ചതോടെ തൊഴിലും ഉപേക്ഷിക്കേണ്ടിവന്നു. തുടർച്ചികിത്സ യ്ക്കും ഡയാലിസിസിനും ഓരോ മാസവും വലിയ തുക ആവശ്യമാണ്. അസുഖങ്ങളു മായി കഴിയുന്ന പ്രായമായ അമ്മ മാത്രമാണ് രാജേഷിന് കൂട്ടുള്ളത്. സഹോദരൻ വാഹനാപകടത്തിൽ മരിച്ചു.
ചികിത്സാ ചെലവ് താങ്ങാനാകാതെ ദുരിതത്തിലായ കുടുംബത്തെ സഹായിക്കാനാണ് പാറയിൽ മോഹനൻ, സി.പി. റഷീദ് എന്നിവർ ഭാരവാഹികളായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചത്. 23-ന് വൈകീട്ട് അഞ്ചിന് ബോട്ട്ജെട്ടിക്ക് സമീപത്താണ് നാട്ടുകാർ സ്നേഹവിരുന്ന് ഒരുക്കി ഒത്തുചേരുന്നത്. ഈ സ്നേഹവിരുന്നിലേക്ക് എത്തി കാരുണ്യ ഫണ്ടിനുള്ള സഹായം നൽകണമെന്നാണ് കമ്മിറ്റി ആഗ്രഹിക്കുന്നത്. ഗൂഗിൾ പേ നമ്പർ: 9847246692, കേരളാ ബാങ്ക് പാപ്പിനിശ്ശേരി ബ്രാഞ്ചിൽ അക്കൗണ്ട് നമ്പർ: 175712301206304. IFSC: KSBK0001757.