പൊതുവിതരണകേന്ദ്രത്തിൽ ക്രമക്കേട്; ലൈസൻസ് സസ്പെൻഡ് ചെയ്തു
കല്യാശ്ശേരി : കല്യാശ്ശേരി മാങ്ങാട് പ്രവർത്തിക്കുന്ന 182-ാം നമ്പർ പൊതുവിതരണകേന്ദ്രം നടത്തിപ്പുകാരനായ കെ.പി. ഉദയഭാനുവിന്റെ ലൈസൻസ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് സസ്പെൻഡ് ചെയ്തു. വെള്ളിയാഴ്ച പൊതുവിതരണവകുപ്പ് അധികൃതരുടെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. താലൂക്ക് സപ്ലൈ ഓഫീസറാണ് നടപടി സ്വീകരിച്ചത്. മാങ്ങാട് പ്രവർത്തിക്കുന്ന പൊതുവിതരണ കേന്ദ്രത്തിന്റെ നടത്തിപ്പ് അഞ്ചാംപീടിക ലൈസൻസിയെ ഏൽപ്പിച്ചതായും അധികൃതർ അറിയിച്ചു.