
മികച്ച പരിസ്ഥിതി സംരക്ഷണ വാർത്തക്കുള്ള അച്ചടി മാധ്യമ പുരസ്ക്കാരം ദേശാഭിമാനി പാപ്പിനിശേരി ഏരിയാ ലേഖകൻ സി പ്രകാശന്
കണ്ണൂർ : ഇന്ത്യൻ ട്രൂത്ത് പബ്ലിക്കേഷൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിനോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ പത്ര, ദൃശ്യ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച പരിസ്ഥിതി സംരക്ഷണ വാർത്തക്കുള്ള അച്ചടി മാധ്യമ പുരസ്ക്കാരം ദേശാഭിമാനി കണ്ണൂർ എഡിഷനിലെ പാപ്പിനിശേരി ഏരിയാ ലേഖകൻ സി പ്രകാശന് ലഭിച്ചു. 2023 ഡിസംബർ 11 ന് ദേശാഭിമാനി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മഞ്ഞക്കാലൻ പച്ച പ്രാവ്, പുതിയ ആവാസ വ്യവസ്ഥകൾ തേടിയെത്തുന്ന ദേശാടനപ്പറവകൾ എന്നിവയും കണ്ടൽകാടുകളുടെ സംരക്ഷണം എന്നിങ്ങനെ പരിസ്ഥിതി സൗഹൃദ്ദ വാർത്തകൾ പരിഗണിച്ചാണ് അവാർഡ്. കണ്ണൂർ മാട്ടൂൽ സെൻട്രൽ സ്വദേശിയാണ്. 20 വർഷത്തോളമായി ഏരിയാ ലേഖകനാണ്. മാധ്യമ പ്രവർത്തനത്തോ ടൊപ്പം സാമൂഹ്യ-സാംസ്കാരിക മേഖലയിലും കർഷക സംഘടനാ, ജീവകാരുണ്യ രംഗത്തും സജീവമാണ്. കേരള ജേർണലിസ്റ്റ് യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്. മാട്ടൂൽ വനിതാ സഹകരണ സംഘം ജീവനക്കാരി ടി നിഷയാണ് ഭാര്യ. മക്കൾ: പ്രബിൻ സി ഹരീഷ്, വിസ്മയ സി പ്രകാശ്. 10001 രൂപയും പ്രശസ്തി പത്രവും മെമൻ്റോയും അടങ്ങുന്നതാണ് അവാർഡ്.12 ന് വൈകീട്ട് മൂന്നിന് കോഴിക്കോട് മലബാർ പാലസിൽ നടക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പൂരസ്കാരങ്ങൾ വിതരണം ചെയ്യും