പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ കായിക താരങ്ങൾക്ക് സ്വീകരണം നൽകി
കണ്ണൂർ : മധ്യപ്രദേശിലെ ഇൻഡോറിൽ നടന്ന ദേശീയ പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഉജ്ജ്വല വിജയം നേടിയ ശേഷം കണ്ണൂരിൽ തിരിച്ചെത്തിയ കായിക താരങ്ങൾക്ക് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ബ്ലോക്ക് ക്ലാസിക് വിഭാഗത്തിൽ ഷാനവാസ്, ഷീജ പനച്ചി എന്നിവർ സ്വർണവും ഉമൈറ വെങ്കലവും ആണ് നേടിയത്. പ്രീത സത്യൻ, അജയകുമാർ, ജഗന്നാഥ്, ദിൽജിത്ത് സജിത്ത്, സമീറ, സജീവൻ എന്നിവർ കണ്ണൂരിൽ നിന്ന് മത്സരത്തിൽ പങ്കെടുത്ത് വിജയം കൈവരിച്ചവരിൽ ഉൾപ്പെടുന്നു. വിഷ്ണു നിത്യാനന്ദ്, മനീഷ് കെ സി എന്നിവർ കോച്ചുമാരും ശ്രീനാഥ് കക്കറക്കൽ ടീം മാനേജറും ആയിരുന്നു. കണ്ണൂർ ജില്ലാ പവർ ലിഫ്റ്റിംഗ് അസോസിയേഷൻ ഭാരവാഹികളായ മോഹൻ പീറ്റർ, സി കെ സദാനന്ദൻ, ഭരത് കുമാർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി