ഒരു വേദിയിൽ തന്റെ 2 പുസ്തകങ്ങൾ പ്രകാശനം ചെയ്ത് അധ്യാപകനും എഴുത്തുകാരനുമായ പി.വി. പത്മനാഭൻ
കണ്ണൂർ : ഒരു വേദിയിൽ തന്റെ 2 പുസ്തകങ്ങൾ പ്രകാശനം ചെയ്ത് അധ്യാപകനും എഴുത്തുകാരനുമായ പി.വി. പത്മനാഭൻ. പുസ്തകങ്ങളുടെ പ്രകാശനം കൊട്ടില സർഗ്ഗ ചേതന ലൈബ്രറിയിൽ എം വിജിൻ എം എൽ എ നിർവ്വഹിച്ചു. എഴുത്ത് കാരൻ, അധ്യാപകൻ പരിസ്ഥിതി പ്രവർത്ത കൻ എന്നി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിത്വമാണ് പി.വി. പത്മനാഭൻ. കണ്ണൂർ ജില്ലയിലെ പരിയാരം മെഡിക്കൽ കോളേജിനടുത്തുള്ള അതിയടം സ്വദേശി ഇപ്പോൾ പയ്യന്നൂർ റെയിൽവേ സ്റ്റേഷനടുത്ത് കൊറ്റിയിൽ താമസം. കൊട്ടില ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസo പൂർത്തിയാക്കി പയ്യന്നൂർ കോളേജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം. കേരളസർവ്വകലാ ശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മധുരൈ കാമരാജ് സർവ്വകലാ ശാലയിൽ നിന്നു സോഷ്യോളജിയിലും ബിരുദാനന്തരബിരുദം. സൈൻബോർട്ട് ആർട്ടിൽ ഡിപ്ലോമയും, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റും നേടിയിട്ടുണ്ട്.
ചെറുതാഴം, കൊട്ടില, പരിയാരം, കുഞ്ഞിമംഗലം, മൊറാഴ, കോറോം, വെള്ളൂർ എന്നീ ഗവ.ഹയർസെക്കണ്ടറി കളിൽ സോഷ്യോളജി അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. പക്ഷികളെ ക്കുറിച്ചും പക്ഷിക്കൂടുകളെ ക്കുറിച്ചും ഗവേഷണ പഠനങ്ങൾ നട ത്തുകയും പക്ഷികളുടെ കൂടുനിർമ്മാണ ത്തിലെ അപൂർവ്വ രഹസ്യങ്ങൾ കണ്ട ത്തി ശാസ്ത്രലോകത്തിന് മുമ്പിൽ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നിരവധി പുസ്തകങ്ങൾ പ്രസിദ്ധികരിച്ചു. കേരളത്തിലെ പക്ഷിക്കൂടുകൾ, പക്ഷിക്കൂട് – നൂതന പ്രവർത്തനങ്ങൾ, പക്ഷിക്കൂട് – ഒരു പഠനം, റെഡ്ബുക്ക്, മാടായിപ്പാറയിലെ കാണാക്കാഴ്ചകൾ, കാക്ക, ഓർമ്മദിനങ്ങ ൾ, മാവ് മനുഷ്യൻ – സംസ്കാരം എന്നിവ നേരത്തെ പ്രസിദ്ധീകരിച്ചവയാണ്.
കേരളശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി വകുപ്പിൻ്റെ ജനപ്രിയ ശാസ്ത്രസാ ഹിത്യ അവാർഡ്, നൂതന അധ്യാപക അവാർഡ്, ദേശീയ അധ്യാപക അവാർഡ്,റോട്ടറി എക്സലൻസ് അവാർഡ്,തുളുനാട് സാഹിത്യ അവാർഡ് , പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വൈജ്ഞാനിക സാഹിത്യ ത്തിനുള്ള പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാർഡ്എന്നിവ കരസ്ഥമാക്കി. വീട്ടുവളപ്പിലെ പക്ഷിനിരീക്ഷണം, ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്നീ രണ്ട് പുസ്തകങ്ങൾ ഒരു വേദിയിൽ പ്രകാശനം ചെയ്ത് വീണ്ടുംജനശ്രദ്ധ നേടുകയാണ് പി വി പത്മനാഭൻ.ചടങ്ങിൽ പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.പി എം കൃഷ്ണപ്രഭ ഡോ. വത്സൻ പിലിക്കോട്, കെ ശിവകുമാ ർ കെ വി രാജൻ, കെ നിർമ്മല എൻ രാജീവൻ എന്നിവർ സംസാരിച്ചു.