നിറമാല മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു
കണ്ണൂർ : കാഞ്ഞിരോട് തെരു ശ്രീ ഗണപതി ക്ഷേത്രത്തിൽ മാർച്ച് 27 28 29 30 തീയ്യതികളിലായി നടക്കുന്ന നിറമാല മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ട് കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു കനികോട്ടുകാവ് ദേവി സ്ഥാനത്തു നിന്നും ആരംഭിച്ച ഘോഷയാത്ര ക്ഷേത്രസന്നിധി യിൽ സമാപിച്ചു. മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടേ യും താലപ്പൊലിഏന്തിയ ബാലികാ ബാലന്മാരുടേയും അകമ്പടിയോ ടെ നടന്ന ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു. മാർച്ച് 28-ന് വെള്ളിയാഴ്ച വൈകുന്നേരം 6-30 ന് വിളക്ക്പൂജ, രാത്രി 8-മണിക്ക് ദേശവാസികളുടെ കലാപരിപാടി കൾ മാർച്ച് 29 ന് ശനിയാഴ്ച രാവിലെ 6 30ന് ഗണപതിഹോമം 10-30ന് കലശപൂജ ,11-30ന് ശ്രീഭൂതബലി, ഉച്ചക്ക് 12-30 മുതൽ തുലാഭാരം തൂക്കൽ വൈകുന്നേരം പാണ്ടിമേളം. മാർച്ച് 29ന് ശനിയാഴ്ച വൈകുന്നേരം 4ന് നാളികേര കാഴ്ച്ച എതിരേൽപ്പ്, 5ന് -തേങ്ങ മുട്ടൽ, 5-30ന് തിടമ്പുനൃത്തം, ദീപാരാധന, പഞ്ചാരിമേളം, 7 30ന് ഇരട്ടത്തായമ്പക, മാർച്ച് 30ന് പുലർച്ചെ 12 15ന് നവകലശപൂജ പുലർച്ചെ 2ന് തിരുവുടയാട എഴുന്നള്ളത്ത്, 4ന് -ശിവപൂജ, 4 30ന് തേങ്ങ മുട്ടൽ, 5ന് പ്രദക്ഷീണ എഴുന്നള്ളത്ത്, തേര് വലി, ആറാട്ട്, 7ന് ശ്രീഭൂതബലി ഗണപതി സ്തുതി എന്നിവ നടക്കും