കൂടാളി ഹൈസ്കൂൾ 1975- എസ്.എസ്.എൽ. സി. വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു
കണ്ണൂർ : കൂടാളി ഹൈസ്കൂൾ 1975- എസ്.എസ്.എൽ. സി. വിദ്യാർത്ഥികളുടെ കുടുംബ സംഗമം (സതീർത്ഥ്യം) എന്ന പേരിൽ ഏച്ചൂർ സി.ആർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കഥാകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബാച്ച് പ്രസിഡന്റ് ജി. വൈ. അമർനാഥ് ആദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. രഞ്ജൻ സ്വാഗതം പറഞ്ഞു. മുൻ പ്രസിഡണ്ട് വിജയൻ ചാലോട് ഗതകാലസ്മരണകളിലൂ ടെ അവതണം നടത്തി. സി.കൃഷ്ണൻ, മോഹനൻ കാനാട്, ഇ.കെ.ചാന്ദിനി, അബ്ദുൾ സലാം, എം.കെ. അംബിക, വി.എൻ. രമേശൻ തുടങ്ങിയവർ സംസാരിച്ചു. ആദരിക്കൽ ചടങ്ങ്, ഫോട്ടോ സെഷൻ, നാടൻപാട് കലാമേള കലാപരിപാടികൾ എന്നിവയും അരങ്ങേറി