
രാജീവ് ചന്ദ്രശേഖർ BJP യുടെ പുതിയ പ്രസിഡൻ്റായി വന്നതിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്ന് സി കെ പത്മനാഭൻ
കണ്ണൂർ : രാജീവ് ചന്ദ്രശേഖർ BJP യുടെ പുതിയ പ്രസിഡൻ്റായി വന്നതിനെ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്ന ഒരാളാണ് താനെന്നും ഇതൊരു പരീക്ഷണം കൂടിയാണന്നും മുൻ സംസ്ഥാന പ്രസിഡ ൻ്റായ സി കെ പത്മനാഭൻ പറഞ്ഞു. കണ്ണൂർ അലവിലിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുക യായിരുന്നു അദ്ദേഹം. BJP കേന്ദ്ര നേതൃത്വം കേരളവുമായി ബന്ധപ്പെട്ട് പരമ്പരാഗത രീതിയിൽ നിന്ന് മാറി ഒരു പരീക്ഷണത്തി നിറങ്ങിയിരിക്കുകയാണ്. അത് വിജയിക്കുമോ ഇല്ലയോ എന്നത് നാളെ അറിയേണ്ട കാര്യമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റായി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കുന്ന ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ശരീരിക ക്ഷീണവും മറ്റ് അസൗകര്യങ്ങളും കൊണ്ടാണെന്നും അതിൽ മറ്റ് അർത്ഥങ്ങൾ കാണേണ്ടെന്നും സി കെ പത്മനാഭൻ പറഞ്ഞു.