ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി കണ്ണൂർ സംഘടിപ്പിച്ച അധ്യാപക ശിൽപ്പശാലയും ആദരവും നടന്നു
കണ്ണൂർ : ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി കണ്ണൂർ സംഘടിപ്പിച്ച അധ്യാപക ശിൽപ്പശാലയും ആദരവും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് എൻ ടി സുധീന്ദ്രൻ അധ്യക്ഷനായി.
രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ച കരിയാട് നമ്പ്യാർസ് ഹയർ സെക്കന്റി സ്കൂളിലെ വിദ്യാർത്ഥികളായ പി കെ ഹൃതുനന്ദ്, പി കെ ശ്രീഹരി, സംസ്ഥാന അധ്യാപക കൗൺസിലർ അവാർഡ് ലഭിച്ച മുഹമ്മദ് കീത്തേടത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മികച്ച പ്രവർത്തനങ്ങൾ നടത്തിയ പി എം കൃഷ്ണപ്രഭ സർവീസിൽ നിന്നും വിരമിച്ച ജെആർസി കൗൺസിലർ മാരായ പി അബ്ദുൾ ലത്തീഫ്, ഹരീഷ് മണ്ടിയത്ത്, മനോജ് കുമാർ, പി പി സുധ തുടങ്ങിയവരും ആദരവ് ഏറ്റുവാങ്ങി. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ബാബു മഹേശ്വരി പ്രസാദ് മുഖ്യഭാഷണം നടത്തി. ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ കെ ജി ബാബു, സെക്രട്ടറി ടി കെ ശ്രീധരൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർമ്മല കെ പി എന്നിവർ സംസാരിച്ചു.