കണ്ണൂർ ഖാദി ടവറിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറുമിന്റെയും ഓണം മേളയുടെയും ഉദ്ഘാടനം നടന്നു
കണ്ണൂർ : കണ്ണൂർ ഖാദി ടവറിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറുമിന്റെയും ഓണം മേളയുടെയും ഉദ്ഘാടനം സഹകരണ – തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. മഹാത്മാ ഗാന്ധിയുടെ ഛായാചിത്രം അനാച്ഛാദനവും നൂതന ഖാദി ഉൽപ്പന്നങ്ങളുടെ ലോഞ്ചിംഗും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.
ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി. ആദ്യവിൽപ്പന മേയർ മുസ്ലീഹ് മഠത്തിൽ നിന്ന് കെ സി സോമൻ നമ്പ്യാർ ഏറ്റുവാങ്ങി. കെവിഐസി സംസ്ഥാന ഡയക്ടർ സി ജി ആണ്ടവർ മുഖ്യാതിഥിയായി. സുരേഷ് ബാബു എളയാവൂർ, എം പ്രകാശൻ, റഷീദ് കവ്വായി, താവം ബാലകൃഷ്ണൻ, മനോജ് ടി സി, ജോയി കൊന്നക്കൻ, കെ ജി ജയപ്രകാശ്, അനിൽകുമാർ, ഗിരിജൻ ടി കെ ,അഡ്വ. റോജസ് സെബാസ്റ്റ്യൻ, ഹമീദ് ചെങ്ങളായി, പി സി അശോകൻ ഖാദി ബോർഡ് ഡയറക്ടർ സി സുധാകരൻ രാജേഷ് കെ വി സംസാരിച്ചു. ഓണക്കാലത്ത് 30 ശതമാനം സർക്കാർ റിബേറ്റും സമ്മാന പദ്ധതികളുമുണ്ട്. സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രഡിറ്റ് വ്യവസ്ഥയിൽ ഖാദി വസ്ത്രങ്ങൾ വാങ്ങാം. ഓണക്കാലത്ത് രാത്രി 8.30 വരെ ഷോറും പ്രവർത്തിക്കും.