ശ്രീകണ്പുരം YMCA സിൽവർ ജൂബിലിയും വിശപ്പുരഹിത ശ്രീകണ്ഠപുരം പദ്ധതിയും നടന്നു
ശ്രീകണ്പുരം : ശ്രീകണ്പുരം YMCA സിൽവർ ജൂബിലിയും വിശപ്പുരഹിത ശ്രീകണ്ഠപുരം പദ്ധതിയും നടന്നു. അഡ്വ സജീവ് ജോസഫ് MLA YMCA സിൽവർ ജൂബിലി ഉദ്ഘാടനം ചെയ്തു. ബേബിച്ചൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. പട്ടണത്തിൽ ഭക്ഷണമില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സൗജന്യമായി ഭക്ഷണം നൽകുന്ന വിശപ്പുരഹിത ശ്രി കണ്Oപുരം പദ്ധതി മുൻസിപ്പൽ ചെയർപേഴ്സൻ DR കെ.വി ഫിലോമിന ഉദ്ഘാടനം ചെയ്തു .25 വർഷം ശ്രീകണ്ഠപുരം YMCA യുടെ പ്രസിഡൻ്റുമാരായിരുന്നവരെ കോട്ടൂർ CST ആശ്രമം സുപ്പിരിയർ Fr ജോൺ കൊച്ചു പുരക്കൽ ആദരിച്ചു. പരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെയും വൈ എം സി എ യുടെ എല്ലാ കുടുംബാംഗ ങ്ങളെയും ആദരിച്ചു. മത്തായി വി.എം ബെന്നി ജോൺ, കെ.എം തോമസ്, ജോസഫ് മാത്യു എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ബേബിച്ചൻ കുഴിത്തോട്ട് പ്രസിഡൻറ്,റെജി കാര്യാങ്കൽ സിക്രട്ടറി ,ജയേഷ് വർഗീസ് ട്രഷററർ എന്നിവരെ തിരഞ്ഞെടുത്തു.