ചേലേരി അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വിശേഷാൽ പൂജകളുടെ ഭാഗമായി സ്വാമിമാരുടെ വിശേഷാൽ നിറമാല ആഘോഷിച്ചു
കണ്ണൂർ : ചേലേരി അയ്യപ്പ സ്വാമി ക്ഷേത്രത്തിൽ മണ്ഡലകാല വിശേഷാൽ പൂജകളുടെ ഭാഗമായി സ്വാമിമാരുടെ വിശേഷാൽ നിറമാല ആഘോഷിച്ചു. രാവിലെ മുതൽ ക്ഷേത്രം മേൽശാന്തി അവിനാഷ് ഭട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പൂജകൾ നടന്നു.വൈകുന്നേരം ദീപാലങ്കാരം, ഭജന, അയ്യപ്പപൂജ, കർപ്പൂരദീപ പ്രദക്ഷിണം തുടർന്ന് പ്രസാദ വിതരണം എന്നിവ നടന്നു. ചടങ്ങുകൾക്ക് സന്തോഷ് സ്വാമി, വിജേഷ് സ്വാമി, ദുർഗ്ഗദാസ് സ്വാമി , ഷജൽ സ്വാമി എന്നിവരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്കി