ചെറുകുന്ന് മുങ്ങം ശ്രീ ധർമ്മശാസ്താ ക്ഷേത്രം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
ചെറുകുന്ന് : ചെറുകുന്ന് മുങ്ങം ശ്രീ ധർമ്മശാസ്താ ക്ഷേത്രം പുനരുദ്ധാരണ പ്രവ ർത്തനങ്ങൾക്ക് തുടക്കമായി. ശ്രീ ധർമ്മശാസ്ഥാവിൻ്റെയും, ദേവിയുടെയും വിഗ്രഹങ്ങൾ ബാലാലയത്തിലേക്ക് മാറ്റി പ്രതിഷ്ഠിക്കുന്ന ചടങ്ങ് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാട്ടുമാടം ഈശാനനൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. ദീപാരാധനയോടു കൂടി പൂജാദി കർമ്മങ്ങൾ ആരംഭിച്ചു. 15ന് രാവിലെ 11 നും 12 നും മദ്ധ്യേയുള്ള ശുഭ മുഹൂർത്തത്തിൽ ബാലാലയ പ്രതിഷ്ഠാ ചടങ്ങുകൾ നടന്നു. മുങ്ങം ശ്രീ ധർമ്മശാസ്താ ക്ഷേത്രം പുനരുദ്ധാരണ സമിതിയാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്