ആന്തൂർ നഗരസഭ കേരളോത്സവം കലാ മത്സരങ്ങൾക്ക് തുടക്കമായി
ആന്തൂർ : ആന്തൂർ നഗരസഭ കേരളോത്സവം കലാ മത്സരങ്ങൾക്ക് തുടക്കമായി. കടമ്പേരി ഗവ. യു.പി സ്കൂളിൽ പ്രശസ്ത സിനിമാ/ നാടക നടി രജിതാ മധു ഉൽഘാടനം നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം. ആമിന അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ കെ.വി. മോഹനൻ, വാർഡ് കൗൺസിലർ കെ.വി. ഗീത എന്നിവർ സംസാരിച്ചു.നഗരസഭ ചെയർമാൻ പി. മുകുന്ദൻ വൈസ് ചെയർ പേഴ്സൺ വി. സതീദേവി സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. പ്രേമരാജൻ, ഓമന മുരളീധരൻ, കെ.പി. ഉണ്ണികൃഷ്ണൻ വാർഡ് കൗൺസിലർമാർ, സുപ്രണ്ട് മധു. ടി എന്നിവർ പങ്കെടുത്തു