
ചിത്രാ തിയറ്റേഴ്സ് സൃവണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മോറാഴ സമര ചരിത്രം നാടകമായി അവതരിപ്പിക്കുന്നു
മോറാഴ : മോറാഴ പാളിയത്തവളപ്പ്, ചിത്രാ തിയറ്റേഴ്സ് സൃവണജൂബിലി ആഘോഷത്തിന്റെ ഭാഗമായി മോറാഴ സമര ചരിത്രം നാടകമായി അവതരിപ്പിക്കുന്നു. നാടകത്തിന്റെ ടൈറ്റിൽ പ്രകാശനം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാരെ വിറപ്പിച്ച സമരമായിരുന്നു മോറാഴ സമരമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബ്രിട്ടനെ വിറപ്പിച്ച ഒരു നാടിന്റെ ജനകീയ പ്രതിരോധത്തിന്റെ വീര ചരിതമാണ് മൊറാഴ സമര ചരിത്രം . മൊറാഴ 1940 എന്ന പേരിൽ അനിൽ നരിക്കോട് ആണ് നാടകത്തിന്റെ രചന, സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ഇമോഹനൻ അധ്യക്ഷത വഹിച്ചു. പി കെ ശ്യാമള, കെ സന്തോഷ്, അനിൽ നരിക്കോട്, കെ പി പ്രദി പ് കുമാർ, ഫിലിപ്പ് രാജൻ എന്നിവർ സംസാരിച്ചു