കാലവർഷം എത്തിയതോടെ മാട്ടൂലിലെ റോഡുകൾ വെള്ളത്തിലായി; ആവശ്യത്തിന് ഓവുചാലുകൾ ഇല്ല
പഴയങ്ങാടി : കാലവർഷം എത്തിയതോടെ മാട്ടൂലിലെ റോഡുകൾ വെള്ളത്തിലായി. ആവശ്യത്തിന് ഓവുചാലുകൾ നിർമ്മിക്കാത്തതാണ് റോഡിലെ വെള്ളക്കെട്ടിന് പ്രധാനകാരണം. പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മഴ എത്തിയ തോടെ മാട്ടൂലിലെ പ്രധാന റോഡുകൾ വെള്ളത്തിലായി.ബസ്സ് ഉൾപ്പെടെ കടന്ന് പോകുന്ന റോഡിലാണ് വെള്ളം കെട്ടി കിടക്കുന്നത്. മാട്ടൂൽ നോർത്ത് പ്രദേശത്താണ് റോഡിൽ വെള്ളം കെട്ടി നിൽക്കുന്നത്. ഇത് കാൽനടയാത്രക്കാർക്കും ഏറെ ദുരിതം സൃഷ്ടിക്കുന്നു. റോഡിന് എതിർ വശം ഓവുചാൽ നിർമ്മിച്ചിട്ടുണ്ടങ്കിലും ഇതിലേക്ക് വെള്ളം ഒഴുകി പോകാറില്ല. റോഡിലെ വെള്ളക്കെട്ട് കോടികൾ ചെലവഴിച്ച് നിർമ്മിച്ചറോഡ് തകരുന്നതിനും കാരണമാകും.