പഴയങ്ങാടി ബീവി റോഡിലെ ഓട്ടോ തൊഴിലാളികൾക്ക് സ്നേഹ സാന്ത്വനമായി എസ്ടിയു ഓട്ടോ തൊഴി ലാളി യൂണിയൻ
കണ്ണൂർ : പഴയങ്ങാടി ബീവി റോഡിലെ ഓട്ടോ തൊഴിലാളികൾക്ക് സ്നേഹ സാന്ത്വനമായി എസ്ടിയു ഓട്ടോ തൊഴി ലാളി യൂണിയൻ.
എസ്ടിയു മാനവ സൗഹൃദ സംഗമവും റംസാൻ കിറ്റ് വിതരണവും കല്യാശ്ശേരി മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻ്റ് എസ് കെ പി സക്കരിയ ഉദ്ഘാടനം ചെയ്തു. ഭക്ഷണകിറ്റ് വിതരണം മാടായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കായിക്കാരൻ സഹീദ് നിർവ്വഹിച്ചു. ചടങ്ങിൽ പഴയങ്ങാടി എസ് ഐ സുഹൈൽ ലഹരിവിരുദ്ദ ക്യാമ്പയിൻ ഉദ്ബോധന പ്രഭാഷണം നടത്തി. എസ്ടിയു ജില്ലാ വൈസ് പ്രസിഡൻ്റ് എം പി മഹ്മൂദ് അദ്യക്ഷനായി. എസ് ടി യു മോട്ടോർ തൊഴിലാളി യൂണിയൻ മുൻസംസ്ഥാന വൈസ് പ്രസിഡൻ്റ് എ പി ബദറുദ്ദീൻ, വിപിപി ഹമീദ്, എസ്ടിയു ജില്ലാ ഭാരവാഹികൾ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.