ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി
പഴയങ്ങാടി : ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. സപ്താഹ യജ്ഞത്തിന്റെ ഭാഗമായി കലവറ നിറക്കൽ ഘോഷയാത്ര നടന്നു. ചെങ്ങൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്നു വരെ നടക്കുകയാണ്. ഭാഗവത രത്നം ബ്രഹ്മശ്രീ പുല്ലൂർമണ്ണ മണിവർണ്ണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഭക്തിനിർഭരമായ കലവറ നിറക്കൽ ഘോഷയാത്ര ചെങ്ങൽ നാട്ടാർകുളത്തിന് സമീപത്തുനിന്ന് ആരംഭി ച്ച് ക്ഷേത്രത്തിൽ സമാപിച്ചു. വാദ്യ മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ഉണ്ണികണ്ണന്മാരും അണിചേർന്നു. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ക്ഷേത്രത്തിൽ പ്രസാദ ഊട്ടും നടന്നു.