പാപ്പിനിശ്ശേരി വെസ്റ്റ് എ.കെ.ജി സെൻ്ററിൽ ആയുഷ് വയോജന ആയുർവേദ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു
പാപ്പിനിശ്ശേരി : ആനന്ദകരം ആരോഗ്യം, വാർദ്ധക്യം ആയുഷിലൂടെ എന്ന മുദ്രാവാക്യമുയർത്തി പിടിച്ച് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി പാപ്പിനിശ്ശേരി വെസ്റ്റ് എ.കെ.ജി സെൻ്ററിൽ ആയുഷ് വയോജന ആയുർവേദ മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.വി. സുശീല ഉൽഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് ചെയർമാൻ വി.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനു ബന്ധിച്ച് സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫേർ അസോസിയേഷൻ പാപ്പിനിശ്ശേരി വെസ്റ്റ് വില്ലേജ് കമ്മറ്റിയു ആദിമുഖ്യത്തിൽ മുതിർന്ന പൗരൻമാരെ ആദരിച്ചു. മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫസർ കെ. എ. സരള മുതിർന്ന പൗരൻമാർക്ക് ഉപഹാരം നൽകി. പഞ്ചായത്ത് അംഗം കെ. പവിത്രൻ, സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫേർ അസോസിയേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.വി. അശോകൻ, ഡോ:പി.വി. അനുഷ, എന്നിവർ സംസാരിച്ചു.