മാടായി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 1 മുതൽ 6 വരെ മാടായി ജി വി എച്ച് എസ് എസിൽ നടക്കും
പഴയങ്ങാടി : മാടായി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 1 മുതൽ 6 വരെ മാടായി ജി വി എച്ച് എസ് എസിൽ നടക്കും. സംഘാടകസമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു നൂറോളം വിദ്യാലയങ്ങളിലെ 5000 ത്തോളം കലാപ്രതിഭകളാണ് മാടായി ഉപജില്ലാ കലോത്സവത്തിൽ മാറ്റുരയ്ക്കുക. എട്ടു വർഷങ്ങൾക്കിപ്പുറമാണ് മാടായി വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഉപജില്ലാ കലോത്സവം നടക്കുന്നത്. ഇക്കുറി ഉപജില്ലാ കലോത്സവത്തിന് ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ് സംഘാടകർ ഉള്ളത്. വിപുലമായ സംഘാടക സമിതിയാണ് രൂപീകരിച്ചത്. യോഗം എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം സിപി ഷിജു, ,പ്രൊഫ ബി മുഹമ്മദ് അഹമ്മദ്, ഐ വി ശിവരാമൻ, മാടായി ജി വി എച്ച് എസ് എസ് പ്രിൻസിപ്പാൾ ഡോ: പി ഷീജ, വി എച്ച് സി പ്രിൻസിപ്പൽ യു.സജിത്ത് കുമാർ,മാടായി എ ഇ ഒ പി രാജ്ൻ, കെ പി മനോജ്, സിപി മുഹമ്മദ് റഫീഖ്, പി കെ വിശ്വനാഥൻ, ഇ പി ഹേമചന്ദ്രൻ, തുടങ്ങിയവർ സംബന്ധിച്ചു.