ശ്രീ താളിക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു
കണ്ണൂർ : നാലുദിവസങ്ങളിലായി നടന്ന കണ്ണൂർ നഗരത്തിലെ ശ്രീ താളിക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം സമാപിച്ചു. വിവിധ തെയ്യക്കോലങ്ങൾ കെട്ടിയാടി. വിവിധ കലാപരിപാടിയും സമൂഹസദ്യയും ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ശനിയാഴ്ച രാവിലെ 11 മണിയോടെ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തിയായ താളിക്കാവ് ഭഗവതിയുടെ തിരുമുടി ഉയർന്നു. മയ്യിൽ കയരളത്തെ രാജീവൻ പെരുവണ്ണാൻ ആണ് താളിക്കാവ് ഭഗവതിയുടെ തിരുമുടി ശിരസ്സിലേറ്റിയത്. വൻജനാവലിയാണ് താളിക്കാവ് ഭഗവതിയുടെ ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിയത് ശനിയാഴ്ച വൈകുന്നേരത്തോടെ കാവിൽ നിന്നിറങ്ങി.