തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി
കണ്ണൂർ : തളിപ്പറമ്പിൽ അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി പിടികൂടി. അനധികൃതമായി മണൽക്കടത്തുകയായിരുന്ന ലോറി തളിപ്പറമ്പ് പോലീസ് പിടികൂടി. പറപ്പൂൽ ഭാഗത്ത് വെച്ചാണ് കെ.എൽ. 02 എ.സി 6139 ഐച്ചർ ലോറി എസ്.ഐ: ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്. പോലീസിനെ കണ്ട ഉടൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. എ.എസ്.ഐ: ശ്രീജേഷ് കുമാർ, ഡ്രൈവർ വിനോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്.