ലേലത്തിനായി ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ടിരുന്ന പുഴമണൽ മോഷ്ടിച്ച പ്രതിയെ ധർമ്മടം പോലീസ് പിടികൂടി
കണ്ണൂർ : ധർമ്മടം ചിറക്കുനി ബോട്ട് ജെട്ടിക്ക് സമീപം, കണ്ണൂർ ഉൾനാടൻ ജലഗതാഗത വകുപ്പ് ലേലത്തിനായി ഡ്രെഡ്ജ് ചെയ്ത് കൂട്ടിയിട്ടിരുന്ന പുഴമണൽ മോഷ്ടിച്ച പ്രതിയെ ധർമ്മടം പോലീസ് പിടികൂടി. 2025 ഓഗസ്റ്റ് 21-ന് പുലർച്ചെയുണ്ടായ സംഭവത്തി ൽ, സ്റ്റേഷൻ നൈറ്റ് പെട്രോളിങ് പാർട്ടി പ്രതിയും കൂട്ടാളികളും ചേർന്ന് ടിപ്പർ ലോറിയിൽ മണൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ മണൽ കയറ്റിയ ലോറിയും ഡ്രൈവറായ പാട്യം പത്തായക്കുന്ന് സ്വദേശി വിപിൻ കെ വി യെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പുഴമണൽ മോഷണം നടക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പോലീസ് പെട്രോളിങ് ശക്തമാക്കിയിരി ക്കുകയായിരുന്നു. ധർമ്മടം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഷജീം ജെ, എഎസ്ഐ രാഹുൽ, എസ്.സി.പി.ഒ സജീവൻ, ഫോം ഗാർഡ് കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.